അത്തോളി : കോളിയോട്ട് താഴം ജംഗ്ഷനിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 40 ഓളം പേർക്ക് പരിക്ക്.രണ്ടു പേരുടെ നില ഗുരുതരം.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്കും
കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്കും സർവീസ് നടത്തുന്ന ബസാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ 20 പേരെ ഗവ മെഡിക്കൽ കോളേജ് ആശുപത്രി, 15 പേരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രി, 2 പേരെ മൈത്ര ഹോസ്പിറ്റലിലും 3 പേരെ പ്രാഥമിക ചികിത്സ നൽകിയും വിട്ടയച്ചു.
കുറ്റ്യാടിയിൽ നിന്നുള്ള ബസ് മറ്റൊരു വാഹനത്തെ മറി കടന്ന് അമിത വേഗതയിൽ ഇരു ബസും കൂട്ടിയിടിക്കുകയായിരുന്നു