ആര്‍ക്കും കടന്ന് വരാം, ഫ്രാന്‍സ് ജയിച്ചാല്‍ ഫ്രീ സെക്സ് : പ്രഖ്യാപനവുമായി ലൈംഗികതൊഴിലാളികള്‍

 

ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ ലയണല്‍ മെസ്സിയും എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്‍റീന കപ്പടിക്കുമോ അതോ തുടര്‍ച്ചയായ രണ്ടാം ലോകകിരീടം ഫ്രാന്‍സ് സ്വന്തമാക്കുമോ എന്നതെല്ലാം അറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി.

ഇപ്പോഴിതാ ലോകകപ്പില്‍ ഫ്രാന്‍സ് വിജയിക്കുകയാണെങ്കില്‍ തങ്ങള്‍ വിജയദിവസം ഫ്രീ സെക്സ് ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 100 ശതമാനം സൗജന്യമായി ഡിസംബര്‍ 18ന് സേവനങ്ങള്‍ നല്‍കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തൊഴിലാളികളാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്‍റായ ഇമ്മാനുവല്‍ മാക്രോണ്‍ ഇതിനകം തന്നെ ഫൈനല്‍ മത്സരം കാണാനായി ഖത്തറിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ലോകകപ്പ് നേടാനായാല്‍ 24 വയസിനുള്ളില്‍ തന്നെ 2 ലോകകിരീടങ്ങള്‍ എന്ന നേട്ടത്തിന് എംബാപ്പെ അര്‍ഹനാകും. അര്‍ജൻ്റീനയ്ക്കാണ് കിരീടമെങ്കില്‍ ലയണല്‍ മെസ്സിയെന്ന ഫുട്ബോള്‍ ഇതിഹാസത്തിൻ്റെ കരിയറിലെ ഒരു പൊന്‍ തൂവലായി ഈ നേട്ടം നിലനില്‍ക്കുകയും ചെയ്യും. ഇന്ത്യൻ സമയം രാത്രി 8.30 ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.

spot_img

Related Articles

Latest news