ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രവാസികളും പങ്കാളികളാകണം: ഷാഫി പറമ്പിൽ

റിയാദ്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പാർലിമെന്റിൽ ചർച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാൻ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ പ്രവർത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നതായി ഷാഫി പറമ്പിൽ എം പി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച “പ്രവാസി പാർലിമെന്റ്” എന്ന വിഷയത്തിൽ പ്രവർത്തകരുമായി സംബന്ധിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.

വർഷങ്ങളോളം സ്വരൂപിച്ച് കൂട്ടിയ തുകയുമായി കുടുംബത്തോടൊപ്പം എങ്ങനെയെങ്കിലും കുറച്ച് ദിവസം ചിലവഴിക്കണം എന്ന് ആഗ്രഹിച്ച് വിശേഷ ദിവസങ്ങളിൽ നാട്ടിൽ പോകാൻ സാധാരണ പ്രവാസി ആഗ്രഹിക്കുമ്പോൾ ടിക്കറ്റിനത്തിൽ പത്തിരട്ടിയോളം തുക വർദ്ധിപ്പിച്ച് കൊണ്ട് പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള ശബ്ദമായിരിക്കണം പാർലിമെന്റിൽ ആദ്യം വരേണ്ടത് എന്നത് കൊണ്ടാണ് ഞാൻ പ്രൈവറ്റ് റസിലൂഷൻ അവതരണം നടത്തിയത്. ഏതായാലും ഒറ്റരാത്രി കൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണില്ല എന്ന ബോധ്യമുണ്ടെങ്കിലും അതിന്റെ പ്രാരംഭ നടപടിയെന്നോണം അഞ്ച് തവണ ബന്ധപ്പെട്ട അധികാരികൾ ഇത് സംബന്ധമായ യോഗങ്ങൾ വിളിക്കുകയും എയർലൈനുമായി ചർച്ചകൾ നടത്തുന്നു എന്നത് തന്ന പ്രതീക്ഷ നൽകുന്നു.അതോടൊപ്പം പ്രവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തായി വന്ന മറ്റൊരു കാര്യമാണ് ഭൂമിയുടെ ടാക്സിന്റെ ഇന്റക്‌ഷേ ശൻ ആർക്കാണ് കിട്ടേണ്ടത് എന്ന ചോദ്യം. ഇന്ത്യയുടെ പൗരൻമാർ എന്നതിന് പകരം ഇന്ത്യയിലെ സ്ഥിര താമസമായവർ എന്ന് വന്നത് കൊണ്ട് പ്രവാസികൾക്ക് കിട്ടികൊണ്ടിരുന്ന ആനുകൂല്യം ഇപ്പോൾ നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നകാര്യം ധനമന്ത്രിയെ കണ്ട് സംസാരിക്കുകയും, ഈ അനീതി പുന:പരിശോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അതുപോലെ ഇവിടെയുള്ള കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിലെ പേരായ്മകൾ, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എംബസി സ്കൂളുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും, എംബസി വഴി പാസ്പോർട്ട് പുതുക്കുമ്പോൾ ഉയർന്ന തുക ഈടാക്കുന്നതടക്കം ശ്രദ്ദയിൽ പെട്ടിട്ടുണ്ട് എന്നും, അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ദയിൽ കൊണ്ട് വരാനും അതു സംബന്ധമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാർലിമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ ഞാൻ സ്ഥാനാർത്ഥിയായി വന്ന അന്നുമുതൽ കാഫിർ അടക്കമുള്ള വർഗീയ പോസ്റ്റുകളും,അതോടൊപ്പം അധിക്ഷേപ പരാമർശങ്ങളുമായിരുന്നു എനിക്കെതിരെ ഉത്തരവാദിത്വപ്പെട്ട ഇടതുപക്ഷ നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്ന് നേരിട്ടത്, എന്നാൽ അതിനെയല്ലാം ജനാധിപത്യ മതേതര വിശ്വാസികൾ തള്ളി കളഞ്ഞു എന്നതാണ് റിസൽട്ട് വന്നപ്പോൾ വടകരയിലെ ജനങ്ങൾ എനിയ്ക്ക് നൽകിയ ഭൂരിപക്ഷത്തിലെ വർദ്ധനവ് വ്യക്തമാക്കിയത്. രാഷ്ട്രീയത്തിൽ എന്ത് നെറികേടുകളും കാണിക്കാൻ സിപിഎം പോലുള്ള പാർട്ടിക്ക് യാതൊരു മടിയുമില്ല എന്നതാണ് നമ്മൾ കാണേണ്ടത്.

കൊവിഡ് മഹാമാരിയിലും, ഉരുൾ പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളിലും പോലും ഇടപെട്ട് കൊണ്ട് നിങ്ങൾ നടത്തുന്ന സാമ്പത്തിക സഹായത്തിലുപരി, നമ്മുടെ നാട്ടിലെ മഹാവിപത്തായി മാറിയിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിലൂടെയുള്ള ദുരന്തങ്ങൾക്കെതിരെ യൂത്തു കോൺഗ്രസും,വിദ്യാർത്ഥി സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രവാസികളായ നിങ്ങളുടെ സഹകരണം കൂടി ഉണ്ടാവണമെന്നും, ഭരണാധികാരികൾ എങ്ങനെയാണ് നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് കാര്യങ്ങൾ നിറവേറ്റിയിരുന്നത് എന്ന് മുൻ കാലങ്ങളിലെ ഭരണ കർത്താക്കളെ കണ്ടെങ്കിലും ഇപ്പോൾ ഭരിക്കുന്നവർ പഠിക്കാനെങ്കിലും ശ്രമിക്കണം, ഇന്ന് വിദ്യാർത്ഥികൾ മുതൽ വയോധികർവരെ ലഹരിയുടെ കണ്ണികളായി മാറിയിരിക്കുന്നു എന്ന് നാം കാണുമ്പോൾ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്നതിൽ ആശങ്കയുണ്ട്. ഇന്ന് ദിനംപ്രതി നാം കേൾക്കുന്ന വാർത്തകൾ ലഹരിക്കടിമയായി മാതാപിതാക്കളെയും, സ്വന്തം കൂടപിറപ്പുകളെയും അരുംകൊല നടത്തി, യാതൊരു കൂസലുമില്ലാതെ നാട്ടിൽ വിരഹിക്കുന്നു എന്നത് നമ്മൾ കാണാതെ പോകരുത്, ഇന്ന് അടുത്ത വീട്ടിലാണങ്കിൽ നാളെ നമ്മുടെ വീട്ടിലാവാതിരിക്കാൻ നമ്മൾ ഓരോരുത്തരും ജാഗരൂഗരാവണമെന്നും,അതോടൊപ്പം ഇതിനെതിരെയുളള പ്രതിരോധ പോരാട്ടങ്ങൾക്ക് നമ്മൾ ഓരോരുത്തരും തയ്യാറാവണമെന്നും മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.

റിയാദ് ഒ ഐ സി സി യുടെ വെബ്സൈറ്റ് പ്രകാശനം ഷാഫി പറമ്പിൽ എം പി നിർവ്വഹിക്കുന്നു

ചടങ്ങിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ കുഞ്ഞി കുമ്പള പരിപാടി ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ആമുഖ പ്രസംഗം നടത്തി. കെ എം സി സി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,ഒ ഐ സി സി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, റസാഖ് പൂക്കോട്ടുപാടം, അഡ്വ: എൽ കെ അജിത്ത്, മൃദുല വിനീഷ്, ശിഹാബ് കരിമ്പാറ,ഷാജി സോന, ബാലുകുട്ടൻ,അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീർ ദാനത്ത്, ജോൺസൺ മാർക്കോസ്, നാസർ ലെയ്സ്, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി കെ എസ് യു സംസ്ഥാന ജന: സെക്രട്ടറി അജാസ് കുഴൽമന്നം എന്നിവർ സംസരിച്ചു. സംഘടനാ ചുമതലയുള്ള ജന: സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, ജന: സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.

തുടർന്ന് റിയാദ് ഒ ഐ സി സി യുടെ വെബ്സൈറ്റ് പ്രകാശനം ഷാഫി പറമ്പിൽ എം പി നിർവ്വഹിച്ചു. ചടങ്ങിൽ നിഷാദ് ആലങ്കോട്, സജീർ പൂന്തുറ,ഷുക്കൂർ ആലുവ, മജീദ് ചിങ്ങോലി, റഹിമാൻ മുനമ്പത്ത്, സലീം അർത്തിയിൽ, മാള മുഹിയിദ്ധീൻ, ഷഫീഖ് കിനാലൂർ, അശ്റഫ് കീഴ്പുള്ളിക്കര, റഫീഖ് വെമ്പായം, സൈഫ് കായംങ്കുളം, നാദിർഷാ റഹിമാൻ, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ അടക്കം വിവിധ ഭാരവാഹികൾ സന്നിഹിതരായി. ജയൻ കൊടുങ്ങല്ലൂർ, സലാം ഇടുക്കി, നാസർ മാവൂർ,ഹാഷിം പാപ്പിനിശ്ശേരി, സഫീർ ബുർഹാൻ, മുസ്തഫ വിഎം, ടോം സി മാത്യു, ഷാജി മടത്തിൽ, നാസർ വലപ്പാട്, വിൻസന്റ്, ബഷീർ കോട്ടയം, ഉമർ ഷരീഫ്, വഹീദ് വാഴക്കാട്, ഷബീർ വരിക്കാപള്ളി, മാത്യു ജയിംസ്, ബാബു ക്കുട്ടി, സിജോ വയനാട്, നസീർ ഹനീഫ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news