ഷാഫി പറമ്പിൽ എം പി ക്ക് റിയാദ് വിമാനത്താവളത്തിൽ ഒഐസിസിയുടെ ഊഷ്മള സ്വീകരണം

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി റിയാദിൽ എത്തിയ ഇന്ത്യൻ പാർലമെന്റ് അംഗവും പ്രവാസികളുടെ ശബ്ദവും, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വത്തിനുടമയുമായ, ഷാഫി പറമ്പിൽ എം.പി.ക്ക് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമനത്താവളത്തിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി. ഭാരവാഹികളായ കുഞ്ഞി കുമ്പള, നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം,ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, നിഷാദ് ആലങ്കോട്, വഹീദ് വാഴക്കാട്, സാദിഖ് വടപുറം,അൻസാർ നെയ്തല്ലൂർ സന്നിഹിതരായി.

ഒഐസിസി റിയാദ് കമ്മിറ്റി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന “പ്രവാസി പാർലമെന്റ്” പരിപാടിയിൽ റിയാദിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അഭിസംബോധന ചെയ്തു സംസാരിക്കും. ചടങ്ങിൽ റിയാദിലെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരടക്കം നിരവധി പേർ സംബന്ധിക്കും.

spot_img

Related Articles

Latest news