ഷഹനയുടെ ആത്മഹത്യ: ജാമ്യം നല്‍കാതിരിക്കാന്‍ 12 കാരണങ്ങള്‍; വെളിവായത് റുവൈസിന്‍റെ തനിനിറം

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റുവൈസിന് ജാമ്യം ലഭിക്കാതിരിക്കാൻ 12 കാരണങ്ങള്‍ കോടതിയില്‍ ഉന്നയിച്ച്‌ മെഡിക്കല്‍ കോളേജ് പോലീസ്.പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഡോ. ഷഹനയെ റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കടക്കം അന്വേഷിക്കണ്ടതുണ്ട്. തുടര്‍ അന്വേഷണത്തിനായിപ്രതിയെ പോലീസ് കസ്റ്റഡില്‍ വേണമെന്നും അതിനുള്ള അപേക്ഷ ഉടൻ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസിൻ്റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു .

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനിയും വെഞ്ഞാറമൂട് മൈത്രിനഗര്‍ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റില്‍ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കസ്റ്റഡിയിലായ പ്രതി റുവൈസിനെ ഈ മാസം 21വരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

spot_img

Related Articles

Latest news