ഷെയ്ക്ക് പി ഹാരിസ് സി.പിഎം ലേക്ക്, കോടിയേരിയുമായി ചർച്ച നടത്തി.

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളില്‍നിന്നു രാജിവച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടിയില്‍ ചേരുന്നതിനു ധാരണയായത്. ഇന്നു തന്നെ ഷെയ്ഖ് പി ഹാരിസ് തീരുമാനം പ്രഖ്യാപിക്കും

വിമതനീക്കത്തിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് ഷെയ്ഖ് പി ഹാരിസ് എല്‍ജെഡിയില്‍നിന്നു രാജിവച്ചത്. ഷെയ്ഖിനൊപ്പം അങ്കത്തില്‍ അജയകുമാര്‍, വി രാജേഷ് പ്രേം എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സിപിഎമ്മില്‍ ചേരുമോയെന്നു വ്യക്തമല്ല.

സമാന്തരയോഗം വിളിക്കുകയും നേതൃത്വത്തിനെതിരെ പരസ്യപ്രതി കരണം നടത്തുകയും ചെയ്തതിനാണ് സുരേന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്യുകയും ഷേക് പി ഹാരിസ് അടക്കം ഒമ്പത് നേതാക്കള്‍ക്കെതിരെ മറ്റ് നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്. സുരേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ ശ്രേയാംസുമായി അനുരഞ്ജന ചര്‍ച്ച നടത്തിയതോടെ ഇവര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കുകയായിരുന്നു.

spot_img

Related Articles

Latest news