മുസാമിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ വിസയിൽ എത്തിയതായിരുന്നു കോഴിക്കോട് ജില്ലയിലെ കുന്നമംഗലം പടനിലം സ്വദേശി ഷാജു.
ഇദ്ദേഹം ഓടിച്ച വാട്ടർ ടാങ്ക് ട്രക്കിന്റെ പുറകിൽ സ്വദേശി പൗരൻ വാഹനവുമായി വന്ന് ഇടിക്കുകയും തൽക്ഷണം സ്വദേശി പൗരൻ മരണപ്പെടുകയും ചെയ്യുന്നത് .
ഈ ട്രക്ക് ഡ്രൈവറായ ഷാജുവിന്ന് അവൻ ജോലി ചെയ്തിരുന്ന കമ്പനി ലൈസൻസോ ഇക്കാമയോ നൽകിയിരുന്നില്ല.
ഇതൊന്നും നൽകാതെ ജോലി ചെയ്യിപ്പിച്ച കാരണത്താലാണ് പോലീസ് ശാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് നാട്ടിൽ ലീവിന് പോയ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ പ്രസിഡണ്ട് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യയുടെ പിതാവ് കൃഷ്ണൻ പടനിലം നേരിൽ കാണുകയും കാര്യങ്ങൾ ധരിപ്പിക്കുകയും തുടർ നടപടിക്ക് വേണ്ടി
റിയാദിലെ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി നിഹാസ് പാനൂര്‍ സുബൈർ കൊടുങ്ങല്ലൂര്‍. സാമൂഹ്യ പ്രവർത്തകൻ പ്രകാശ് കൊയിലാണ്ടി എന്നിവർ ചേർന്ന് റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനും പ്രവാസി ഭാരത പുരസ്കാര ജേതാവുമായ ശ്രീ ശിഹാബ് കൊട്ടുകാ കാടിനെയും വിവരമറിയിച്ചുകൊണ്ട് എംബസിയുടെ സഹായത്താൽ ഷാജുവിനെ ജയിൽ മോചിതനാക്കുന്നത്.
തുടർന്ന് കോടതി നടപടികൾ ആരംഭി ക്കുകയും അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ മുരളിക്ക് അബ്ദുൽ മജീദ് നിവേദനം നൽകുകയും ചെയ്തു.
സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിരന്തരമായി കമ്പനിയുമായും കോടതിയുമായും കേസ് മുമ്പോട്ട് കൊണ്ട് പോയികൊണ്ടിരിക്കുയായിരുന്നു.
ഒന്നരവർഷത്തിന്ന് ശേഷം കോടതിയുടെ വിധിവന്നു മൂന്ന് ലക്ഷം റിയാൽ മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തിന്ന് ബ്ലഡ് മണിയായി നൽകാൻ വിധി പ്രഖ്യാപനം വന്നു.
കമ്പനിയുടെ ഭാഗത്ത് നിന്നും പകുതി മാത്രമേ അടക്കുമെന്നും ബാക്കി വരുന്ന തുക ഷാജു കണ്ടെത്തണമെന്നുമായിരുന്നു കമ്പനിയുടെ ബാഷ്യം.
അങ്ങനെ കേസ് നല് വർഷം പോയിക്കൊണ്ടിരിക്കുമ്പോൾ തുടർനടപടിക്ക് വേണ്ടി റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ശ്രീ സിദ്ധീഖ് തുവ്വൂർ സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൊയിലാണ്ടി എന്നിവരുടെയും സാന്നിധ്യത്തിൽ കേസ് റീ ഓപ്പൺ ചെയ്ത് മുഴുവൻ തുകയും കമ്പനിയെ കൊണ്ട് അടുപ്പിക്കാനുള്ള സാധ്യതകൾ ആരായുന്നത്.
ഈ തുക കണ്ടെത്താൻ വേണ്ടി നാട്ടിലുള്ള ബ്ലോഗർമാരും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഫണ്ട് സമാഹരിച്ച് വരുന്ന സമയത്താണ് ബാക്കിവരുന്ന ഒന്നരലക്ഷം റിയാൽ കൂടി കമ്പനി അടച്ചുകൊണ്ട് ഷാജുവിന് ഫൈനൽ എക്സിറ്റ് നൽകുന്നത്