ഷം​സീ​റിന്റെ ഭാ​ര്യക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിയമനം നൽകിയില്ല

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് അം​ഗീ​ക​രി​ച്ചു. അ​സി. പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ന​ട​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത, എ. ​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യ പി.​എം. ഷ​ഹ​ല​യു​ടെ പേ​ര് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

ഷം​സീ​റി​ന്‍റെ ഭാര്യയുടെ നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉയർന്നിരുന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ർ​ണ​ർ​ക്ക് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാം​പ​യി​ൻ ക​മ്മി​റ്റി പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. 43 ഉ​ദ്യോ​ഗാ​ർ​ഥിക​ൾ​ക്കാ​ണ് നി​ല​വി​ൽ നി​യ​മ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഷം​സീ​റി​ന്‍റെ ഭാ​ര്യ ഷ​ഹ​ല​യ്ക്ക് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ല്‍​കി​യ നി​യ​മ​നം വി​വാ​ദ​മാ​വു​ക​യും നി​യ​മ​നം കോ​ട​തി റ​ദ്ദാ​ക്കുകയും ചെയ്തിരുന്നു. യോ​ഗ്യ​രാ​യ​വ​രെ മാ​റ്റി​നി​ർ​ത്തി നേ​താ​ക്ക​ൻ​മാ​രു​ടെ ഭാ​ര്യ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി​രു​ന്നു.

spot_img

Related Articles

Latest news