കൊടുങ്ങല്ലൂര്‍: ശതാബ്ദി നിറവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവെച്ച് ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജി.വി.എച്ച്.എസ്.എസ്.നിരവധി വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഈ വിദ്യാലയം മേഖലയുടെ വലിയ ആശ്രയമായിരുന്നു. പിന്നീട് ഏറെ പിറകിലേക്ക് പോയി. ശേഷം വിപുലമായ കൂട്ടായ്മയിലൂടെ സമീപകാലത്താണ് മികവിലേക്ക് ഉയര്‍ന്നത്.1921 ഒക്ടോബറില്‍ തുടക്കം കുറിക്കുമ്ബോള്‍ ഗവ. മാപ്പിള എല്‍.പി സ്കൂളായിരുന്നു കൊമ്ബനെഴത്ത് കുഞ്ഞുമരക്കാര്‍ കെട്ടിടം പണിതുനല്‍കി. 1960ല്‍ യു.പി സ്കൂളായി ഉയര്‍ന്നു. പിന്നീട് സാഹിബ് മസ്ജിദ് കമ്മിറ്റി സര്‍ക്കാറിന് സ്ഥലം കൈമാറി.
തുടര്‍ന്ന് 1979ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമോറിയല്‍ ഗവ. ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്‌തു. 1993ല്‍ വി.എച്ച്.എസ്.ഇയും 95ല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സും ആരംഭിച്ചു.തീരദേശ മേഖലയിലെ മികച്ച സര്‍ക്കാര്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് ശതാബ്ദി മന്ദിരം.
തുടര്‍ന്ന് 1979ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചു. ഇതോടെ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമോറിയല്‍ ഗവ. ഹൈസ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്‌തു. 1993ല്‍ വി.എച്ച്.എസ്.ഇയും 95ല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സും ആരംഭിച്ചു.
തീരദേശ മേഖലയിലെ മികച്ച സര്‍ക്കാര്‍ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് ശതാബ്ദി മന്ദിരം.