ഷാർജ ബുക് ഫെയറിൽ വ്യത്യസ്ഥമായ ചിത്രവുമായി ഷാഫി

ഷാർജ :നാല്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ 25,200 സ്ക്രൂകളുപയോഗിച്ച് 115 മണിക്കൂർ സമയമെടുത്ത് യു എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രം നിർമ്മിച്ച് അപൂർവ്വ നേട്ടം കൈവരിച്ചിരിക്കയാണ് തൃശൂർ കൈപ്പമംഗലം സ്വദേശി അബ്ദുൽ ഗഫൂറിന്റെ മകൻ സയ്യിദ് ഷാഫി ..വിരലുകൾ കൊണ്ട് അത്ഭുതങ്ങൾ തീർക്കുന്ന ഷാഫി കറുപ്പും ,വെള്ളിക്കളർ ലോഹ സ്ക്രൂ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം ഏവരെയും അത്ഭുതപ്പെടുത്തും. പ്രതിഭാശാലിയായ ഷാഫിയുടെ കലാ വൈഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണ് . ..

ഫുജൈറയിൽ FGT എന്ന ബിൽഡിംഗ്‌ മെറ്റീരിയൽ കമ്പനിയിൽ നാല് വർഷമായി ജോലി ചെയത് വരുന്നു.

ഒരു കലാകാരനായി മാത്രം നാട്ടിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്നപ്പോൾ ജീവിതപ്രാരാബ്ദങ്ങളാണ് ഷാഫിയെ ഫുജൈറയിലെത്തിച്ചത്.സിനിമ, സീരിയൽ മേഖലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട് .ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിക്ക് നേരിട്ട് ചിത്രം കൈമാറിയിട്ടുണ്ട് .

ചിത്രത്തിന് U R F ഏഷ്യൻ റെക്കാർഡും ,ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡും ലഭിച്ചിട്ടുണ്ട് .കലാകാരിയായ ഉമ്മ ബീവിക്കുഞ്ഞിന്റെ പ്രചോദനമാണ് കലയോട് അടുക്കുവാൻ കാരണമെന്ന് ഷാഫി പറഞ്ഞു .

ബഹുവിധപ്രാരാബ്ദങ്ങൾക്കിടയിലും ഷാഫി അയാളിലെ കലാകാരനെ മുറുകെ പിടിച്ചു കൊണ്ടാണ് ഇപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. . കമ്പനി മാനേജറുടെ പിന്തുണയോടു കൂടിയാണ് ചിത്രം നിർമ്മിച്ചത്.ഏഴാം നമ്പർ പവലിയനിൽ (ZC21, KNM publications) ന്റെ ചുമരിലാണ് ചിത്രം പ്രദര്ശിപ്പിച്ചിട്ടുള്ളത് .

ഭാര്യ നജ്‌മ ,നാല് വയസ്സുകാരനായ മകൻ ഹംദാൻ കൈപ്പമംഗലം കൂരിക്കുഴി സ്‌കൂളിൽ L K G യിൽ പഠിക്കുന്നു .ആദരവർഹിക്കുന്ന ഒരു കലാകാരനാണ്.സയ്യിദ് ഷാഫി

 

മുഹമ്മദ് മോങ്ങം

spot_img

Related Articles

Latest news