റിയാദിലെ സാമൂഹിക, സാംസ്കാരിക ജീവ കാരുണ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നാസർ നാഷ്കോയുടെ കവിതാ സമാഹാരമായ “എന്റെ അവസാനത്തെ കവിതകൾ “ എന്ന പുസ്തകം 16/11/2025 ഞാറാഴ്ച പ്രസിദ്ധ സമൂഹിക സംസ്കാരിക പ്രവർത്തകയും ദുബായ് മലയാളി അസ്സോസിയേഷൻ (DMA) പ്രസിഡന്റുമായ അജിത അനീഷ്
ആദ്യപ്രതി പ്രമുഖ മലയാള സാഹിത്യകാരിയായ അബ്ദിയ ഷെഫീനക്കു നൽകികൊണ്ടു പ്രകാശന കർമ്മം നിർവഹിച്ചു.
എഴുത്തുകാരനും പ്രാസംഗികനുമായി ബഷീർ തിക്കോടി അവതാരകൻ ആയിരുന്നു.
സാഹിത്യകാരനും
സ്ഥിതി പബ്ലിക്കേഷൻസ് സാരഥിയുമായ വി.ടി. കുരീപ്പുഴ പുസ്തക പരിചയം നടത്തി.
സിനിമ താരം ദേവിക അവതാരികയായിരുന്നു.എഴുത്തുകാരി ഹണി ഭാസ്കർ, കൈരളി ടി വി ഡയറക്ടർ ടി ആർ അജയൻ, MIT മൂസ്സ യുടെ ഡയറക്ടർ ഷാജി, ഗീത മേനോൻ, സിനിമ പ്രവർത്തകൻ ഇർഷാദ് ഇക്ബാൽ, അഷ്റഫ് കച്ചേരി, ഹരിതം പബ്ലിഷേഴ്സ് സ്ഥാപകൻ പ്രതാപൻ തായാട്ട് തുടങ്ങിയവർ ആശംസകൾ നേർന്ന്.
26 കവിതകൾ 64 പേജിൽ അടങ്ങിയ കവിത സമാഹാരം ജാതിയും, മതസ്പർദ്ധയും, നിറ, ദേശ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്ന കേരള സംസ്കാരത്തിലൂടെയും,
യുദ്ധ കെടുതികളിൽ അലയുന്ന പലസ്തീനി യൻ ജനതയിലൂടെയും
കടന്നു കർണാടകയിലെ ദേവദാസി സമ്പ്രദായത്തിന്റെ തിരുത്തപ്പെടേണ്ട വിശ്വാസങ്ങളിലേക്കും വിരൽ ചൂണ്ടുന്ന കവിത സമാഹാരമാണിത്.
മനുഷനെ മറയ്ക്കുന്ന ലഹരിക്കെതിരെ ആഞ്ഞടിക്കുന്ന ഈ കവിത സമാഹാരം, ലഹരിയൊഴുവാക്കിയാൽ ജീവിത വിജയം കരസ്ഥമാക്കാമെന്നുള്ള പാഠവും ഉൾകൊള്ളുന്ന
കവിത.
സൗദി ജയിൽ കഴിയുന്ന റഹീമും, യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയും കടന്നു വരുന്ന കവിത സമാഹാരം, യു.എ. ഇ, -സൗദി അറേബ്യ എന്ന രാജ്യങ്ങളുടെ സംസ്കാരത്തിന്റെയും കരുതലിന്റെയും ഭൂ പഠനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.
പാർശ്വവൽക്കരിക്കാത്ത സത്യ സന്ധമായ ചിന്തകളുടെ ഒരു ഉള്ളടക്കമാണ്
നാസർ നാഷ്കോയുടെ
“എന്റെ അവസാനത്തെ കവിതകൾ”എന്ന കവിതാ സമാഹാരം

