സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ച

റിയാദ്: സൗദി അറേബ്യയില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുല്‍ ഫിത്വർ വെള്ളിയാഴ്ചയായിരിക്കും.മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി നിർദ്ദേശിച്ചതനുസരിച്ച്‌ ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളില്‍ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. ഉമ്മുല്‍ ഖുറാ കലണ്ടർ പ്രകാരം വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാല്‍ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈർ, തുമൈർ എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകർ അറിയിച്ചു.നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയല്‍ കോർട്ടില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാൻ 30 പൂർത്തിയാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.

spot_img

Related Articles

Latest news