റിയാദ് : സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ കഴിയുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള കോടതിയില്‍ വിവരം സാക്ഷ്യപ്പെടുത്തണം.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള വിശ്വാസികള്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വിഷയത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി ഓര്‍മ്മപ്പെടുത്തി. ചൊവ്വാഴ്ച്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ബുധനാഴ്ച്ച റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയായിരിക്കും ചെറിയ പെരുന്നാള്‍ ദിനം.