ഷിഫമലയാളി സമാജം (ഫൗണ്ടേഴ്‌സ് ) ഇഫ്താർ വിരുന്ന് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

വെള്ളിയാഴ്ച സമാജം ഓഫീസ് സ്ഥാപനത്തിൽ നടന്ന ഇഫ്താർ വിരുന്നു പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും മറ്റൊരു വേദിയായി മാറി . ഇഫ്താറിന് അനുബന്ധമായി നടന്ന ചടങ്ങു പ്രമുഖ മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ഉത്‌ഘാടനം ചെയ്തു സമാജം പ്രസിഡന്റ ബാബു കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി രാജു നാലുപാറയിൽ സ്വാഗതം പറഞ്ഞു. ഇസ്ലാഹിയ സെന്റർ ഭാരവാഹി അബ്ദു റഹ്‌മാൻ റമദാൻ സന്ദേശം കൈമാറി. കോവിഡ് കാലഘട്ടത്തിൽ സാധാരണക്കാരായ ഷിഫയിലെ വർക്ഷോപ് തൊഴിലാളികൾക്ക് ആഹാര സാധനവും മരുന്നും നൽകാൻ കഴിഞ്ഞതും , അസുഖ ബാധിതർക്ക് പ്രത്യേക താമസ സൗകര്യവും ചികിത്സ സഹായവും ഒരുക്കാൻ കഴിഞ്ഞതും എസ് എം എസ് ഫൗണ്ടേഷന്റെ പ്രവർത്തന മികവായി വിലയിരുത്തി .
സ്വന്തമായി വീടില്ലാത്ത അംഗത്തിന് സമാജം സൗജന്യമായി വീടു നൽകുന്ന തണൽ ഭവന പദ്ധതിയുടെ നാലാമത്തെ വീടിന്റെ വാർപ്പു പണിവരെ പൂർത്തിയായതായി സമാജം പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ അറിയിച്ചു . പണി പൂർത്തിയാക്കി ഈ വർഷം തന്നെ വീട് കൈ മാറും .
അജയൻ, അനീഷ് കണ്ണൂർ , ദിനേശ് , ഫ്രാങ്ക്‌ളിൻ , ജോസ് , നിഷാന്ത് , മോഹൻ കണ്ണൂർ , ഷാനവാസ് കൊട്ടിയം, സുധി , അഖിൽ , വിഷ്ണു, വിജയൻ , കൃഷ്ണൻ , പ്രദീപ് , ഷാനു , സിയാദ് , അനിൽ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ഇബ്രാഹിം നവോദയ , അജിത് ഷിഫ വെൽ ഫയർ , സനൽ ഹരിപ്പാട് , ഷിബു പത്തനാപുരം എന്നിവർ ആശംസകൾ പറഞ്ഞു.
പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കിയ സമാജം ഇഫ്താറിന് ഷാനവാസ് കെ പി നന്ദി പറഞ്ഞു.

spot_img

Related Articles

Latest news