ഷിഫാ മലയാളി സമാജം ഫൗണ്ടേഴ്സ് അംഗമായ അനിൽകുമാർ സുദീർഘമായ പ്രവാസജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്കു മടങ്ങുന്നു. അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്ര അയപ്പ് ഷിഫാ മലയാളി സമാജം ഫൗണ്ടേഴ്സ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് നൽകി. ഫൗണ്ടേഴ്സിന്റെ ഓഫീസിൽ വെച്ച് കൂടിയ യോഗത്തിൽ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് അനിലിന് സംഘടനയുടെ മോമെന്റോയും അംഗങ്ങൾ ചേർന്ന് നൽകിയ സംഭാവന തുക
രക്ഷാധികാരി അശോകൻ കൈമാറി. കാൻസർ എന്ന മാരകരോഗത്തിന്റെ പിടിയിൽ അമർന്നുപോയിട്ടും തളരാതെ ആത്മവിശ്വാസത്തോടെജീവിതത്തിൽ മുന്നോട്ടു പോകുന്ന അനിലിന്റെ നിശ്ചയദാർട്യം പ്രശംസനീയമാണെന്നും യോഗത്തിൽ വൈസ് പ്രസിഡന്റ് രാജൂ നാലുപറയിൽ ആശംസിച്ചു. കഴിഞ്ഞ ആറു മാസം മുൻപ് ഉണ്ടായ കോവിഡ് രോഗത്തെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സാസഹായം സംഘടന ചെയ്ത അനുഭവം കെ പി. ഷാനവാസ് വിവരിച്ചു. ദിലീഷ് റഷീദ്, ദിനേശൻ ഷാനവാസ് ഈ, ഷാനവാസ് ഐ എന്നിവർ ആശംസനേർന്നു. വരവുചെലവ് കണക്ക് ട്രെഷറർ സുരേഷ് അവതരിപ്പിച്ചു സംഘടനയുടെ പെൻഷൻ പദ്ധതിയിലേക്ക് അനിലിനെ ഉൾപെടുത്തികൊണ്ട് കമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി പ്രസിഡന്റ് സനൽകുമാർ പ്രഖ്യാപിച്ചു സെക്രട്ടറി ജോൺമോൻ തോമസ് യോഗത്തിന് നന്ദിപറഞ്ഞു.