ക്രൈം നന്ദകുമാറിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി ശോഭാ സുരേന്ദ്രന്‍

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മാധ്യമപ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. നന്ദകുമാറിന് പുറമെ കോട്ടയം പാലാ സ്വദേശി അജിത് കുമാറിനെതിരെയും ശോഭ പരാതി നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനിടെ വ്യാജരേഖകള്‍ ചമച്ച്‌ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നു ആരോപിച്ചാണ് പരാതി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്ന് വ്യക്തമായ വിവരമുണ്ടെന്ന് ശോഭ പറഞ്ഞു. ഇതിന്റെ തെളിവുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചു.

ക്രിമിനല്‍ ഗൂഢാലോചനയ്ക്കും വ്യക്തിഹത്യയ്ക്കും വ്യാജ രേഖ ചമയ്ക്കലിനും എതിരേ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ശോഭയുടെ തീരുമാനം. പൊതുപ്രവര്‍ത്തകരും അല്ലാത്തവരുമായ, ഇത്തരത്തില്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഇടപെടലും പോരാട്ടവുമാണിതെന്ന് ശോഭ പ്രതികരിച്ചു.

spot_img

Related Articles

Latest news