കോഴിക്കോട്: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ലൈന്മാന് ഷോക്കേറ്റു മരിച്ചു. തൂണേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന് പുറമേരി വിലാതപുരം സ്വദേശി രയരോത്ത് താഴെക്കുനി ആര്‍കെ രജീഷാണ് (40) ദാരുണമായി മരിച്ചിരിക്കുന്നത്. ശനിയാഴ്ച തൂണേരി പട്ടാണിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
അറ്റകുറ്റപ്പണിക്കിടെ എല്‍ടി ലൈന്‍ ശരീരത്തിലേക്ക് പൊട്ടിവീണു ഷോക്കേല്‍ക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: അനുപമ. മക്കള്‍: അഷ്വിന്, ആല്വിന്. സഹോദരങ്ങള്‍: സുരേഷ് ബാബു, രാജലക്ഷ്മി, പുഷ്പലത, സാവിത്രി, ജമുന, ജിഷ, ഷൈജി.