കാലഹരണപ്പെട്ട വസ്തുക്കൾ വിറ്റതിന് രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു

ദോഹ: കാലഹരണപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിച്ചതിനും വിറ്റതിനും രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എം‌സി‌ഐ) പ്രഖ്യാപിച്ചു. സ്വര ഹൂദ് അൽ ഗല്യ ട്രേഡിംഗ് കമ്പനി (മാൾ ഓഫ് ഖത്തർ), ഫാസിഹ് അൽ അറബ് ട്രേഡിംഗ് കമ്പനി (അൽ വുകെയർ) എന്നിവയാണ് അടപ്പിച്ചത്.

കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംബന്ധിച്ച മന്ത്രാലയത്തിന്റെ സർക്കുലറുകളിൽ പാലിക്കാത്തതിനാലാണ് ഈ രണ്ട് വാണിജ്യ സംരംഭങ്ങളും അടച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.

മീഡിയ വിങ്‌സ്

spot_img

Related Articles

Latest news