തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ ഇന്നു സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. ഇന്ധന വിലവർധനവിനെതിരെ ഇന്നു നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ് അറിയിച്ചു.