തിരുവനന്തപുരം : ഷോര്‍ട്ട് ഫിലിമുകള്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കോണ്ടാക്ട് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തൈക്കാട് ഭാരത് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ ആര്‍ക്കും ചെയ്യാവുന്ന തരത്തില്‍ മാറിയിട്ടുണ്ടെന്നും കലയും കൗശലവും ചേര്‍ന്നതാണ് സിനിമയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഹിതമനുസരിച്ചുള്ള സിനിമയ്ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം ഷോര്‍ട്ട് ഫിലിമുകളാണെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട് പോലുള്ള സംഘടനകള്‍ നല്കുന്ന പ്ലാറ്റുഫോമുകള്‍ പുതു ചലച്ചിത്ര കലാകാരന്മാര്ക്ക് മൂല്യമേറിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.