ഇ ഡി ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സിയായി: ശ്രേയാംസ് കുമാര്‍

കോഴിക്കോട് : ഇ ഡി രാഷ്ട്രീയ എതിരാളികളെ കുരുക്കാനുള്ള ഏജൻസിയായി മാറിയതായി എൽ ജെ ഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു. പരാതി നല്കിയിട്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊടകരയില് കൊള്ളയടിച്ച കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷിക്കാത്തത് അത്ഭുതമാണ്.

ബിജെപിയുടെ കള്ളപ്പണ ഇടപാടിനെ കുറിച്ച്‌ ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽ ജെ ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേയാംസ് പറഞ്ഞു.

കൊടകരയില് കൊള്ളയടിച്ച കള്ളപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിഞ്ഞതായി സലീം മടവൂർ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് ഏപ്രില് 26ന് പരാതി നല്കി.

പൊലീസ് ഒരു കോടിയുടെ കള്ളപ്പണം പ്രതികളിൽ നിന്നും പിടിച്ചിട്ടും ഇ ഡി അനങ്ങാപ്പാറ നയമാണ് പിന്തുടരുന്നത്. ബിജെപി നേതാക്കളുടെ സമ്മർദ്ധത്തെ തുടർന്നാണ് ഇ ഡി അന്വേഷണത്തിന് തയാറാവാത്തതെന്നും സലീം പറഞ്ഞു.

എൽ ജെ ഡി സംസ്ഥാന പ്രസിഡണ്ട് പി കെ പ്രവീൺ അധ്യക്ഷനായിിരുന്നു. ജയൻ വെസ്റ്റ്ഹിിൽ, അരങ്ങിൽ ഉമേഷ്, ടി പി ബിനു, എസ് കെ ഇംത്യാസ്, കെ ബി ജയാനന്ദ്, ഗഫൂർ മണലൊടി, മനീഷ് കുളങ്ങര, കെ സർജാസ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന കമ്മറ്റി അംഗം സുനിൽ ഓടയിൽ സ്വാഗതം പറഞ്ഞു. എൽ ജെ ഡി ജില്ലാകമ്മിറ്റി ഓഫീസായ ഗാന്ധിഭവനിലായിരുന്നു ഉപവാസം.

spot_img

Related Articles

Latest news