പിണറായിക്കെതിരെ ഷുഹൈബിന്റെ പിതാവ്​?

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബിന്റെ പി​താ​വ്​ സി.​പി. മു​ഹ​മ്മ​ദി​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ആ​ലോ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ജി​ല്ല കോ​ണ്‍​ഗ്ര​സ്​ നേ​തൃ​ത്വം ​കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ല്‍​വെ​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ര​ക്​​ത​സാ​ക്ഷി കു​ടും​ബ​ത്തി​ല്‍​നി​ന്നൊ​രു സ്​​ഥാ​നാ​ര്‍​ഥി​യെ ഇ​റ​ക്കു​ന്ന​ത്​ രാ​ഷ്​​ട്രീ​യ​മാ​യി ഗു​ണം​ചെ​യ്യു​മെ​ന്നാ​ണ്​ കോ​ണ്‍​ഗ്ര​സ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. ഷു​ഹൈ​ബിന്റെ പി​താ​വി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ്​ ഗ്രൂ​പ്പു​ക​ളി​ലും ച​ര്‍​ച്ച​യാ​ണ്.

പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍​കൂ​ടി​യാ​യ​ മു​ഹ​മ്മ​ദ്​. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ച്‌​ പ​ല​രും പ​റ​ഞ്ഞ്​ അ​റി​ഞ്ഞു. എ​ന്താ​യാ​ലും പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മ​ത്സ​രി​ക്കു​ക​ത​ന്നെ ചെ​യ്യും -സി.​പി.​മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ജ​യി​ക്കാ​നും എം.​എ​ല്‍.​എ ആ​കാ​നു​മു​ള്ള കൊതി​യ​ല്ല. മ​റി​ച്ച്‌​ ത​നി​ക്കും കു​ടും​ബ​ത്തി​നും നേ​രി​ട്ട നീ​തി​നി​ഷേ​ധം തു​റ​ന്നു​കാ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്. ജാ​മ്യം​നേ​ടി പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ള്‍​ക്കുവേ​ണ്ടി കേ​സ്​ ന​ട​ത്തു​ന്ന​ത്​ പാ​ര്‍​ട്ടി​യാ​ണ്. ഷു​ഹൈ​ബ്​ കൊ​ല്ല​പ്പെ​ട്ട​തിന്റെ വാ​ര്‍​ഷി​കം ബോം​ബ്​ പൊ​ട്ടി​ച്ചാ​ണ്​ അ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്. പ്ര​തി​ക​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ദി​വ​സ​വും ആ​ഘോ​ഷ​മാ​യി​രു​ന്നു. ഇ​തൊ​ക്കെ തു​റ​ന്നു​കാ​ട്ട​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും സി.​പി മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

ര​ക്​​ത​സാ​ക്ഷി​യു​ടെ പി​താ​വ്​ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ സ്​​ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത്​ അ​ക്ര​മ​രാ​ഷ്​​ട്രീ​യം​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ര്‍​ച്ച​യാ​ക്കു​മെ​ന്ന​ത്​ നേ​ട്ട​മാ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ്​ ക​രു​തു​ന്നു. പി​ണ​റാ​യി വി​ജ​യന്റെ സ്വ​ന്തം ത​ട്ട​ക​മാ​യ ധ​ര്‍​മ​ടം സി.​പി.​എ​മ്മിന്റെ ഉ​റ​ച്ച കോ​ട്ട​യാ​ണ്. 2016ല്‍ 37,000​ഓ​ളം വോ​ട്ടി​നാ​ണ്​ പി​ണ​റാ​യി സ്വ​ന്തം നാ​ട്ടി​ല്‍ ജ​യി​ച്ച​ത്.പി​ണ​റാ​യി​ക്കെ​തി​രെ ധ​ര്‍​മ​ട​ത്ത്​ അ​ട്ടി​മ​റി വി​ജ​യം യു.​ഡി.​എ​ഫിന്റെ വി​ദൂ​ര​സ്വ​പ്​​ന​ത്തി​ല്‍ പോ​ലു​മി​ല്ല. ഏ​തെ​ങ്കി​ലും നേ​താ​വി​നെ നി​ര്‍​ത്തി പേ​രി​നൊ​രു മ​ത്സ​രം ന​ട​ത്തു​ന്ന​തി​ന്​ പ​ക​രം ര​ക്​​ത​സാ​ക്ഷി​​യു​ടെ പി​താ​വി​നെ ഇ​റ​ക്കി രാ​ഷ്​​ട്രീ​യ​പോ​രി​ന്​ ക​ള​മൊ​രു​ക്ക​ണ​മെ​ന്ന മു​റ​വി​ളി കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ സ​ജീ​വ​മാ​ണ്.

spot_img

Related Articles

Latest news