എസ്‌ഐസി ഈസ്റ്റേൺ സോൺ ത്രൈമാസ കാംപയിൻ ‘തഹ്ദീസ് 24’ന് ഉജ്ജ്വല സമാപനം

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ഈ സോൺ (ഈസ്റ്റേൺ സോൺ) കമ്മിറ്റി സംഘടിപ്പിച്ച ത്രൈമാസ കാംപയിൻ ‘തഹ്ദീസ് 24’ ന് സമാപനമായി. “ആദർശം, അസ്തിത്വം, അർപ്പണം എന്ന പ്രമേയത്തിൽ നടത്തിയ ത്രൈമാസ ക്യാമ്പയിൻ സമാപനവും ‘തഹ്ദീസ് 24’ ഏകദിന ക്യാമ്പും ദമാം ഫൈസലിയ്യയിലെ യൗമുല്ലിഖാ ഓഡിറ്റോറിയത്തിൽ അരങ്ങേറി.

ഈസോണിലെ തെരഞ്ഞെടുക്കപ്പെട്ട സമസ്ത ഇസ്‌ലാമിക് സെൻറർ ലീഡേഴ്സ് പ്രവർത്തകർക്ക് സംഘടന ശാക്തീകരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് ഉദ്ഘാടനം, സംഘാടനം, മാധ്യമ സിമ്പോസിയം, ആദർശം, സമാപനം എന്നീ വ്യത്യസ്ത സെഷനുകളിലായാണ് അരങ്ങേറിയത്.
പ്രോഗ്രാം കമ്മിറ്റി, ഫിനാൻസ് ചെയര്‍മാന്മാരായ സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ എന്നിവർ സംയുക്തമായി പതാക ഉയര്‍ത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ഉദ്ഘാടന സെഷനിൽ മുസ്തഫ ദാരിമി ഉസ്താദിന്റെ പ്രാർത്ഥനക്ക് ശേഷം ബഷീർ ബാഖവി ആമുഖ പ്രസംഗം നടത്തുകയും ചെയർമാൻ പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ഈസോൺ വർക്കിംഗ് സെക്രട്ടറി മൂസ അൽഅസ്അദി ക്യാമ്പ് വിശദീകരണം നടത്തി ജോയിൻറ് സെക്രട്ടറി റസാഖ് മണ്ടേകോലിൻറെ നന്ദിയോടെ ആദ്യ സെഷൻ സമാപിച്ചു. തുടർന്നു നാട്ടിക വി മൂസ മുസ്‌ലിയാർ നഗറിൽ നടന്ന സംഘാടനം സെഷനിൽ “സംഘാടകൻ വിജയ വഴിയിലെ മികവും തികവും” എന്ന വിഷയം എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അൻവർ മുഹിയുദ്ധീൻ ഹുദവി അവതരിപ്പിച്ചു. ഇല്യാസ് ശിവപുരം, മുഹമ്മദ് കുട്ടി ഖഫ്ജി, നിസാർ വളമംഗലം, തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം സെഷനിൽ “ഹെൽത്ത് അവയെർനസ്” ക്ലാസ് ഈസോൺ വിഖായ കൺവീനർ ഇർജാസ് മൂഴിക്കൽ അവതരിപ്പിച്ചു. വിഖായ ചെയർമാൻ സജീവ്, ഷബീർ അമ്പാടത്ത്, സെൻട്രൽ കമ്മിറ്റി വിഖായ ലീഡേഴ്സ് എന്നിവർ സെഷന് നേതൃത്വം നൽകി.

ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു. ദേശീയ പതാക ഉയർത്തൽ, പ്രതിജ്ഞ, ദേശീയ ഗാലാപനം എന്നിവക്ക് പൂക്കോയ തങ്ങൾ, ശിഹാബുദ്ധീൻ ബാഖവി, സവാദ്, ബാസിത് പട്ടാമ്പി തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടുമല ബാപ്പു ഉസ്താദ് നഗറിൽ ‘സ്വതന്ത്രാനന്തര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തിൽ നടന്ന മാധ്യമ സിമ്പോസിയത്തിൽ അബൂ ജിർഫാസ് മൗലവി മോഡറേറ്ററായി. വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് സാജിദ് ആറാട്ട്പുഴ (മാധ്യമം), മഹ്മൂദ് പൂക്കാട് (ചന്ദ്രിക), പ്രവീൺ (കൈരളി), അൻവർ മുഹിയുദ്ധീൻ ഹുദവി ((സുപ്രഭാതം) എന്നിവർ സംവദിച്ചു. ഈസോൺ ജനറൽ സെക്രട്ടറി അഷ്‌റഫ് അശ്‌റഫി ഈ സെഷന് ആമുഖ ഭാഷണം നടത്തി.

തുടർന്ന് സഊദി നാഷണൽ, ഈസോൺ സുപ്രഭാത ക്യാമ്പയിൻ ഉദ്ഘാടനം സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി നിർവ്വഹിച്ചു. നാഷണൽ ജനറൽ സെക്രട്ടറി റാഫി ഹുദവി ക്യാമ്പയിൻ വിശദീകരണം നടത്തി. സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദ് നഗറിൽ വെച്ച് നടന്ന ആദർശ സെഷനിൽ “ആദർശത്തിൽ അടിപതറാതെ സമസ്ത നൂറിൻറെ നിറവിൽ” എന്ന വിഷയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി മുഖ്യം പ്രഭാഷണം നടത്തി. മൻസൂർ ഹുദവി, മാഹിൻ വിഴിഞ്ഞം, ഇബ്രാഹിം ഓമശ്ശേരി, മുനീർ ഹൈത്തമി തുടങ്ങിയവർ സെഷൻ നിയന്ത്രിച്ചു.

സർഗ്ഗ സംഗമത്തിന് (നശീദ) അഷ്റഫ് അഷ്റഫി, ബാസിത്ത് പട്ടാമ്പി, സവാദ്, സാബിത്ത്, നൗഫൽ എന്നിവർ നേതൃത്വം നൽകി. തഹ്ദീസ് ഗ്രാൻഡ് ഫിനാലെ സമാപന സമ്മേളനം ശൈഖുനാ ശംസുൽ ഉലമ നഗറിൽ നടന്നു. എസ് കെ എസ് എസ് ബി വി ശർഖിയ്യ പ്രസിഡണ്ട് മഹ്മൂദ് ഹസൻറ ഖിറാഅത്തോടു കൂടി ആരംഭിച്ച സമാപന സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സകരിയ ഫൈസി സ്വാഗത ഭാഷണം നടത്തി. ഈ സോൺ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ നാസർ ദാരിമിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

“ആദർശം അസ്തിത്വം അർപ്പണം” എന്ന പ്രമേയ വിഷയത്തിൽ അൻവർ മുഹിയുദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അബൂജിർഫാസ് മൗലവി അട്ടപ്പാടി പ്രൊജക്ടും നാഷണൽ കമ്മിറ്റി പ്ലാനിംഗ് ചെയർമാൻ സവാദ് ഫൈസി ഈസോൺ കീഴ് ഘടകങ്ങളിൽ നടപ്പിലാക്കേണ്ട ആറ് മാസ കർമ്മ പദ്ധതിയും അഷ്‌റഫ് അശ്‌റഫി ക്യാമ്പ് അവലോകനവും അവതരിപ്പിച്ചു. സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, മനാഫ് മാത്തോട്ടം, സയ്യിദ് പൂക്കോയ തങ്ങൾ, ബഷീർ ബാഖവി, മൂസ അസ്അദി, ഇല്യാസ് ശിവപുരം, അബ്ദുൽ നാസർ ഫൈസി പാവന്നൂർ, ജലാൽ മൗലവി, ഇബ്രാഹിം ഓമശ്ശേരി, അബൂ ജിർഫാസ്, മാഹിൻ വിഴിഞ്ഞം, റസാഖ് മണ്ടേകോൽ, മുസ്തഫ ദാരിമി, സുലൈമാൻ അൽഖാസിമി, അമീൻ ഈരാറ്റുപേട്ട, കബീർ അത്തോളി, അബൂയാസീൻ , അബ്ദുൽകരീം, മുഹമ്മദ് വി ടി തുടങ്ങി ഈസ്റ്റേൺ, നാഷണൽ കമ്മിറ്റി നേതാക്കൾ നേതൃത്വം നൽകി. ക്യാമ്പിൽ സജ്ജീകരിച്ച സുപ്രഭാതം കൌണ്ടർ മുഴുവൻ പ്രർത്തകർക്കും നവ്യാനുഭവമായിരുന്നു.

spot_img

Related Articles

Latest news