സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോയിലൂടെ സംസാരിക്കാൻ അനുമതി

ന്യൂഡല്ഹി: തടവില് കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്ഫറന്സിലൂടെ സംസാരിക്കാൻ സുപ്രീം കോടതിയുടെ അനുമതി നൽകിയതായി പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു.
സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്ത്തക യൂണിയന് നല്കിയ ഹര്ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ഉത്തര്പ്രദേശ് സര്ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര് ജനറല് തുഷാര് മേത്ത ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് കെ.യു.ഡബ്ല്യു.ജെ നല്കിയ ഹര്ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന് തയ്യാറാണെന്ന് കോടതിയെ അറിയിക്കാന് കേരള പത്രപ്രവര്ത്തക യൂണിയന്റെ അഭിഭാഷകനായ വില്സ് മാത്യുവിനെ സിദ്ദിഖ് കാപ്പന് ചുമതലപ്പെടുത്തിയിരുന്നു.
Media wings
spot_img

Related Articles

Latest news