സിദ്ദീഖ് തുവ്വൂരിന്റെ “മരുഭൂമിയിലെ നേർക്കാഴ്ചകൾ” സെപ്റ്റംബർ 5 ന് റിയാദിൽ പ്രകാശനം ചെയ്യും.

റിയാദ് : സൗദിയിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ ജീവിതാനുഭവങ്ങൾ “മരുഭൂമിയിലെ നേർക്കാഴ്ചകൾ” സെപ്റ്റംബർ 5 ന് റിയാദിൽ പ്രകാശനം ചെയ്യും.
പ്രവാസത്തിന്റെ ഭൂമികയിൽ പ്രതികൂല സാഹചര്യത്തിലും ജീവിതത്തോട് പൊരുതുന്ന മനുഷ്യരുടെ വേദനകളും അതിജീവനത്തിന്റെ കഥകളും അടുത്തറിഞ്ഞ സാമൂഹിക പ്രവർത്തകനും പ്രവാസി കൂട്ടായ്മകളിലെ സജീവ സാന്നിധ്യവുമായ സിദ്ദീഖ് തുവ്വൂർ, തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും യാത്രകളിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതകഥകളും കോർത്തിണക്കിയ കൃതിയാണ് ‘മരുഭൂമിയിലെ നേർക്കാഴ്ചകൾ’. റിയാദിലെ
മദീന ഹൈപ്പർ മാർക്കറ്റിലെ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 7.30 ന് റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശന ചടങ്ങ് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

spot_img

Related Articles

Latest news