കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ശരിയായ ചികിത്സ ലഭിക്കാന്‍ മുഖമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ദീഖ്.
മാധ്യമങ്ങളോട് സംസാരിക്കവെ ആണ് അവർ സിദ്ധീഖ് കാപ്പൻ അനുഭവിക്കുന്ന പീഡനങ്ങളെ ക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചത്.
“എന്റെ ഭർത്താവിനെ രക്ഷിക്കണം. രണ്ടോ നാലോ ദിവസം കഴിഞ്ഞിട്ടല്ല വേണ്ടത്. ഇപ്പോൾ. അദ്ദേഹത്തിന് ടോയ്ലെറ്റിൽ പോകണ്ടേ? കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ്. ജീവൻ വെച്ചുള്ള കളിയാണ്. അദ്ദേഹം മരിച്ചതിനു ശേഷം ഓരോന്ന് പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. എനിക്കും എന്റെ മക്കൾക്കും കുടുംബത്തിനും മാത്രമേ നഷ്ടമുണ്ടാകൂ. ഞങ്ങൾക്ക് അദ്ദേഹത്തെ ജീവനോടെ തിരിച്ചു കിട്ടണം. കേസ് കോടതിയിലാണ്. അതിൽ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷെ, ഇപ്പോ ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ പറ്റും. ഇടപെടാൻ പറ്റും. അദ്ദേഹത്തിന്റെ ആരോഗ്ര്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റും. ഇത് ഏത് പൊട്ടന്മാർക്കും മനസ്സിലാകും. എനിക്ക് നല്ല സങ്കടമുണ്ട്. ഞാൻ ഇത് വരെ മര്യാദ വിട്ടു സംസാരിച്ചിട്ടില്ല. എന്തെങ്കിലും ചെയ്യണമെന്ന് കുറെ യാചിച്ചിട്ടുണ്ട് . പക്ഷെ, ഇപ്പോൾ എനിക്ക് കൺട്രോൾ കിട്ടുന്നില്ല. ഞാനൊരു സ്ത്രീയാണ്. അദ്ദേഹത്തിന്റെ ഭാര്യയാണ്. പറഞ്ഞാൽ മനസ്സിലാവില്ല. വേദന അനുഭവിക്കണം. ”
ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു.