മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തിരുന്നു. എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലേക്കോ മാറ്റണം. യു.പി. സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് തീരുമാനം.
സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി കാപ്പിന് ബന്ദമുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചതോടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.