സിദ്‌റ സിനർജി സെന്റർ ലോഞ്ചിങ്ങും, മാഹെ സനാഅ് ക്യാമ്പയിൻ സമാപന സംഗമവും

റിയാദ്: കോഴിക്കോട് ഡിസ്ട്രിക് മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ്) ന്റെ ആസ്ഥാനമായ സിദ്‌റ സിനർജി സെന്റർ ഉൽഘാടനവും റബീഉൽ അവ്വൽ മാസത്തിലെ പ്രവാചക കീർത്തന കാമ്പയിൽ മാഹെ സനാഅ് സമാപന സംഗമവും നടന്നു.

ചടങ്ങിൽ കെ.ഡി.എം.എഫ് വർക്കിംഗ്‌ പ്രസിഡന്റ് ജുനൈദ് മാവൂർ അധ്യക്ഷത വഹിച്ചു, ക്യാമ്പയിൻ സമാപന സംഗമം
കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരിയും സിദ്റ സിനർജി സെന്റർ ലോഞ്ചിങ് കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്മാൻ ഫറോക്കും നിർവഹിച്ചു.

തുടർന്ന് നടന്ന പ്രവാചക പ്രകീർത്തന സദസ്സ് അബ്ദുറഹ്മാൻ ഹുദവി, ജാസിർ ഹസനി എന്നിവർ നേതൃത്വം നൽകി. സിദ്‌റ സിനർജി സെന്റർ ഭാവിയിൽ വിവിധ വിങ്ങുകളിലായി നടത്തുന്ന പദ്ധതിയുടെ വിശദീകരണം കെ.ഡി.എം.എഫ്‌ ഉന്നതാധികാര സമിതി അംഗം ഷമീർ പുത്തൂർ നിർവഹിച്ചു.
ഫസലു റഹ്മാൻ പതിമംഗലം, ഷമീജ് പതിമംഗലം, സഹീറലി മാവൂർ, സിദ്ധീഖ് ഇടത്തിൽ , അഷ്‌റഫ്‌ പെരുമ്പള്ളി, അമീൻ വാവാട് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.ജനറൽ സെക്രട്ടറി ഷബീൽ പുവാട്ടുപറമ്പ് സ്വാഗതവും മജ്ലിസ്സു തർഖിയ്യ കൺവീനർ മുഹമ്മദ്‌ കായണ്ണ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news