സിക്ക അഞ്ചു പേർക്ക് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ പേര്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

ആനയറ സ്വദേശികളായ 35 കാരിക്കും 29 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേശിനിയായ 44കാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരുടെ സാമ്ബിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്ബിളാണ്..

അതേസമയം 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് ഇത് വരെ സിക്ക വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധ നിയന്ത്രണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

spot_img

Related Articles

Latest news