ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൂതപ്പാട്ടിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ‘ഭൂമിക്കൊരു ജീവഗീതം’ എന്ന പൂതപ്പാട്ട് അവതരിപ്പിക്കുന്നത്.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ബോധവത്കരണ കലാ പരിപാടി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് തണ്ണീര്‍മുക്കം സദാശിവനും സംഘവും ചേര്‍ന്ന് ബോധവത്ക്കരണ കലാ പരിപാടി അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ബോധവത്ക്കരണം നടത്തും.
ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. വി. ജയകുമാരി, പി. എ. യൂ. പ്രൊജക്റ്റ് ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞു ആശാന്‍, പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെ
ടുത്തു.