ചെറുകഥാകൃത്ത് എസ്. സിതാരയുടെ ഭർത്താവ് ഓ.വി. ഫഹീം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ്. സിതാരയുടെ ഭർത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഓ.വി. അബ്ദുൾ ഫഹീം (48) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ മരിച്ചു. ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

നേരത്തെ, 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻപ്രസിഡന്റുമായിരുന്നു.

10 ദിവസങ്ങൾക്ക് മുമ്പാണ് എസ്. സിതാരയും മക്കളും ദുബൈയിലെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവർ മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം.

പിതാവ്: പരേതനായ ബാറയിൽ അബൂട്ടി, മാതാവ്: ഓ.വി. സാബിറ, മക്കൾ: ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ.

മൃതദേഹം ദുബൈ സിലിക്കോൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഖബറടക്കം ജന്മനാട്ടിൽ നടത്തും.

spot_img

Related Articles

Latest news