ഡൽഹിയിൽ ആറ് ജില്ലകളിലും വനിതാ ഡിസിപിമാര്‍

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പോലീസിൽ വൻ അഴിച്ചുപണി. ഡൽഹിയിലെ 11 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിസിപി ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റമുണ്ടായിരിക്കുന്നത്. ഇതിലൂടെ കൂടുതൽ ജോലിയിൽ സുതാര്യതയും ഉത്തരവാദിത്വവും നൽകുമെന്നും ഡൽഹി പോലീസ് കമ്മീഷണറായ രാകേശ് അസ്താന പറഞ്ഞു.

പ്രധാന പുനസംഘടനയ്ക്ക് ശേഷം, ഡൽഹിയിലെ 15 പോലീസ് ജില്ലകളിൽ ആറിലും വനിതാ ഡിസിപിമാരുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഡെപ്യൂട്ടി സെക്രട്ടറി പവൻ കുമാർ ഒപ്പിട്ട ഉത്തരവ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ കൈമാറ്റങ്ങളും പോസ്റ്റിംഗുകളും അംഗീകരിച്ചു.

spot_img

Related Articles

Latest news