ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസുകാരി ക്രൂര ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. രഘുബിർ നഗർ സ്വദേശി സൂരജാണ് (20) അറസ്റ്റിലായത്.
ഡൽഹി രഞ്ജിത് നഗറില്‍ പാത്ര വിൽപ്പനക്കാരനാണ് സൂരജ്. ഹരിയാനയിലെ കലനൂരിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പീഡനത്തിനു ശേഷം ഇയാൾ ഒളിവിൽപോയിരുന്നു.
ഗുരതര പരിക്കേറ്റ കുട്ടി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സൗജന്യ ഭക്ഷണ വിതരണത്തിന് പോയ കുട്ടി കടുത്ത രക്ത സ്രാവത്തോടെയാണ് മടങ്ങി വന്നതെന്നു മാതാപിതാക്കൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. പ്രതിക്കെതിരെ സമാനമായ കേസ് മുൻപുമുണ്ട്.