ഇടുക്കി: പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കാഞ്ചിയാറില്‍ ഇന്ന് രാവിലെ നാലരയോടെയാണ് സംഭവം. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാർവതി ആണ് മരിച്ചത്.വീടിന് പുറകിലുള്ള മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
പത്താം ക്ളാസ് പരീക്ഷ പാസായ ശ്രീപാർവതി പ്ളസ് വണ്‍ അഡ്‌മിഷനുവേണ്ടി കാത്തിരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.