മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 2022 ലെ സ്‌കോച്ച്‌ ദേശീയ അവാര്‍ഡ്. ദേശീയ തലത്തില്‍ ഡിജിറ്റല്‍, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് SKOCH അവാര്‍ഡ്.

സംരംഭക അഭിരുചിയുള്ള തൊഴില്‍ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപവരെ ലളിത വ്യവസ്ഥകളില്‍ വായ്പനല്‍കുന്ന പദ്ധതിയാണ് സിഎംഇഡിപി. പദ്ധതി ചിലവിന്റെ 90% വരെ വായ്പയായി കെ എഫ് സി യില്‍ നിന്നും ലഭിക്കും. 2020 ജൂലൈ മാസം ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 1894-ലധികം യൂണിറ്റുകള്‍ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍ 7% പലിശയില്‍ 50 ലക്ഷം വരെ നല്‍കിയിരുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പലിശ 5% മായി കുറക്കുകയും വായ്പാ പരിധി ഒരു കോടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷം മുതല്‍ സംരംഭകര്‍ക്ക് 5% പലിശയ്ക്ക് രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ ലഭ്യമാക്കുന്ന രീതിയില്‍ പദ്ധതിയെ പുനരാവിഷ്കരിക്കുമെന്നു ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓരോ വര്‍ഷവും 500 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 സംരംഭങ്ങള്‍ സ്ഥാപിക്കാനാണു ലക്ഷ്യം. ഈ വര്‍ഷം പദ്ധതി പ്രകാരം 500 കോടി രൂപ അനുവദിക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്.

 

Mediawings:

spot_img

Related Articles

Latest news