ഗിയർ ബോക്സിനിടയിൽ പെരുമ്പാമ്പ് ; രക്ഷപ്പെടുത്തിയത് 6 മണിക്കൂറിന് ശേഷം

തലശേരി :നിട്ടൂർ നമ്പ്യാർ പീടികയിലെ മുൻ കൗൺസിലർ കൃഷ്ണകൃപയിൽ വി.കെ പുഷ്പവല്ലിയുടെ വീട്ടിലാണ് സംഭവം നടന്നത്. പുഷ്പവല്ലിയുടെ മകൻ വിജേഷിൻ്റെ കാറിൻ്റെ ബോണറ്റിനുള്ളിലാണ് പെരുമ്പാമ്പ് രാത്രി 9 മണിയോടെ കയറിക്കൂടിയത്. വീട്ടുകാർ ഫോറസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തക്കാരനായ കോടിയേരി സ്വദേശി വിജേഷ് സ്ഥലത്തെത്തി.

പാമ്പ് ബോണറ്റിലേക്ക് കയറി കൂടിയതിനാൽ എഞ്ചിൻ അഴിക്കാതെ തരമില്ലാതായി. തുടർന്ന് മെക്കാനിക്കായ മൂഴിക്കര സ്വദേശി വിവേകിനെ വിളിച്ചു വരുത്തി. മണിക്കൂറുകളെടുത്ത് കാറിൻ്റെ ഗിയർ ബോക്സ് അഴിച്ചുമാറ്റിയാണ് പെരുമ്പാമ്പിനെ രക്ഷിച്ചെടുത്തത്. രാത്രി 9 മണിക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനം പുലർച്ചെ 3.30 നാണ് അവസാനിച്ചതെന്ന് വിജേഷ് പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ കണ്ണവം കാട്ടിലേക്ക് വിട്ടയച്ചു.

spot_img

Related Articles

Latest news