സ്മാർട്ട് ഫോൺ ചലഞ്ചുമായി രാമനാട്ടുകര നഗരസഭ

ഓണ്‍ലൈന്‍ പഠനകാലത്ത് സ്മാര്‍ട്ട് ഫോണില്ലാതെ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ചാലഞ്ചുമായി രാമനാട്ടുകര നഗരസഭ.മുന്‍സിപ്പാലിറ്റിക്കുള്ളിലെ 13 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം ലഭിച്ചത്.150 വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കഷ്ടതയനുഭവിക്കുന്ന 75 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണുകള്‍ നല്‍കിയത്. മൂന്ന് ദിവസങ്ങളിലായി നടന്ന സ്മാര്‍ട്ട്ഫോണ്‍ ചാലഞ്ചിന്റെ അവസാനഘട്ട പരിപാടിയാണ് നടന്നത്.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും, വര്‍ക്കിംഗ് കമ്മിറ്റിയും ചേര്‍ന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ ചാലഞ്ചിന് തുടക്കം കുറിച്ചത്.രാഷ്ട്രീയ പ്രവര്‍ത്തകര്‍, വന്‍കിടകച്ചവടക്കാര്‍, അധ്യപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് സമര്‍ട്ട്ഫോണ്‍ ചാലഞ്ചിന് ഉള്ള തുക സമാഹരിച്ച് നല്‍കിയത്. കരിങ്കല്ലായ് ജിഎംഎല്‍പി സ്‌കൂള്‍,ഫാറൂഖ് ഹൈസ്‌കൂള്‍, ഗണപത് എ. ഐ. പി. സകൂള്‍,,സേവാമന്ദിര്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്‌റ റഫീഖ് കരിങ്കല്ലായ് ജിഎംഎല്‍പി സ്‌കൂള്‍ ഹെഡ് മിസ്റ്റ്രസ് ഗ്ലോറിയയ്ക്ക് ഫോണുകള്‍ നല്‍കി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.കൊവിഡ് പ്രോട്ടക്കോള്‍ അനുസരിച്ച് നടന്ന പരിപാടിയില്‍ സ്‌കൂള്‍ അധ്യപകരും വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും പങ്കെടുത്തു.വൈസ് ചെയര്‍മാന്‍ സുരേഷ് കുമാര്‍,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സഫ റഫീഖ്,അന്‍വര്‍ സാദിഖ്,പി എം പുഷ്പ,പികെ ലത്തീഫ്,കെഎം യമുന,കൗണ്‍സിലര്‍മാരായ സലീം,സജ്‌ന,പുഷ്പ,ചന്ദ്രിക,ഇംപ്ലിമെന്റ് ഓഫീസര്‍ ഖാദര്‍ മാഷ്,മോഹന്‍ മാഷ്, രവീന്ദ്രന്‍ മാഷ് ,ഭവ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

spot_img

Related Articles

Latest news