പെട്രോൾ ടാങ്കറിൽ നിന്നും പുക ; രക്ഷപ്പെട്ടത് തലനാരിഴക്ക്

മാഹി :പെട്രോൾ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നുയർന്ന പുക മാഹിയെ മുൾമുനയിലാക്കി . കോഴിക്കോട് ഭാഗത്ത് നിന്നും മംഗലാപുരത്തേക്ക് പെട്രോൾ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി മാഹിയിലെത്തിയപ്പോഴാണ് ലോറിയിൽ നിന്നും പുകപടലങ്ങൾ ഉയരാൻ തുടങ്ങിയത് ഡ്രൈവറുടെ ശ്രദ്ധയിൽ പ്പെട്ടത് .

മാഹി പൊലീസ് സ്റ്റേഷന് മുന്നിൽ ലോറി നിർത്തി ഡ്രൈവർ ചാടിയിറങ്ങി സഹായമഭ്യർത്ഥിച്ച് സ്റ്റേഷനിലേക്കോടി . ഇത് കണ്ട മാഹി എ.എസ്.ഐ. സരോഷ് ഉടൻ ഫയർഫോഴ്സിൽ വിവരമറിയിച്ചു .

മിനുറ്റുകൾക്കകം കുതിച്ചെത്തിയ സ്റ്റേഷൻ ഇൻ ചാർജ് രതീഷ് കുമാറിന്റെയും ലീഡിംഗ് ഫയർ മാൻ സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം വെള്ളം ചീറ്റി ടാങ്കർ ലോറിയിൽ നിന്നും ഉയർന്ന പുകപടലമണച്ചതോടെയാണ് വൻ ദുരന്തം വഴിമാറിയത് .ഡ്രൈവർ ഗോവിന്ദൻ , ഫയർ ഫൈറ്റേഴ്സായ ബിജു , സനൂപ് , സിറോഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു .

അഞ്ചോളം പെട്രോൾ പമ്പുകളും , അമ്പതോളം മദ്യഷാപ്പുകളുമുള്ള മാഹി അക്ഷരാർത്ഥത്തിൽ രക്ഷപ്പെട്ടത് വൻ ദുരന്തത്തിൽ നിന്ന് തന്നെയാണ് .

spot_img

Related Articles

Latest news