കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക; രോഗികളെ മാറ്റുന്നു, ആംബുലൻസ് സംഘം ആശുപത്രിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയരുന്നു. എസിയില്‍ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ആംബുലൻസുകളും മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചേർന്നു. പുതിയ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരരുതെന്ന് പോലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. പുക പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നിലകളില്‍ നിന്ന് രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. വൈദ്യുതി പുനസ്ഥാപിയ്ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

spot_img

Related Articles

Latest news