പാമ്പുകൾ പുറത്തിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്

കൊച്ചി: തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതായി വനംവകുപ്പിന്‍റെ മുന്നറിയിപ്പ്. മലയോര പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം വന മേഖലകളിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകൾ നാട്ടിൻ പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബർക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോൾ കണ്ടെത്തുന്നു.പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരത്തിന്‍റെ താപനില കുറയ്ക്കാനായി പുറത്തേക്കിറങ്ങും. സർപ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാൻ വാളണ്ടിയർമാരെ ലഭിക്കും. പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും.ആ മേഖലയിലേക്ക് നിയോഗിച്ചിട്ടുള്ള സന്നദ്ധപാമ്പുപിടുത്തപ്രവര്‍ത്തകന്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ അടയിന്തരമായി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്‍റെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയും ചെയ്യും.

Media wings

spot_img

Related Articles

Latest news