തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി യുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റി നിലവിൽ വന്നു. അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.
ബിജെപി യിൽ പുതുതായി ചേർന്ന ഇ. ശ്രീധരൻ അടക്കം കമ്മറ്റിയിൽ സ്ഥാനം പിടിച്ചപ്പോൾ ശോഭ സുരേന്ദ്രൻ പുറത്തായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ അടക്കം ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലായിരുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അർഹമായ പരിഗണന തനിക്കു ലഭിക്കുന്നില്ല എന്ന് പലവട്ടം പരാതിപ്പെടുകയും ചെയ്തിരുന്നു.