സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ എണ്ണം സർക്കാർ പുറത്തു വിട്ടു

ഇന്ത്യയിലെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട്​ കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുമായി വാട്​സ്​ആപ്പാണ് ഒന്നാം സ്ഥാനത്ത്​, 53 കോടി. രണ്ടാം സ്ഥാനത്ത് 44.8 കോടിയുമായി യൂട്യൂബും. 41 കോടിയുമായി ഫേസ്ബുക്ക് മൂന്നാം സ്ഥാനത്തും ഇൻസ്റ്റഗ്രാം 21കോടിയുമായി നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരുന്നു.

അഞ്ചാം സ്ഥാനത്തുള്ള ട്വിറ്ററിന് 1 .75 കോടി മാത്രം ഉപയോക്താക്കളാണുള്ളത്. എന്നാൽ പ്രൊഫഷണൽ ആയും വാർത്താ പ്രാധാന്യവും ഉള്ളതും ട്വിറ്റർ ആയതു കാരണം കേന്ദ്ര സർക്കാർ മൂക്ക് കയറിടാൻ ഒന്നാമതായി പരിഗണിക്കുന്നത്. ഇതാണ് കണക്കെങ്കിലും പ്രധാനമന്ത്രി നരേന്രട മോദിയെ 6 .6 കോടി പേര് ട്വിറ്ററിൽ പിന്തുടരുന്നുണ്ട്.

spot_img

Related Articles

Latest news