സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സിഇഒ സക്കർബർഗ് ക്ഷമ ചോദിച്ചു.
തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം ഒൻപതോടെയാണ് ഇവ പ്രവർത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെ നാലോടെ സേവന തടസം നീങ്ങി.
അതേ സമയം, വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.