സ്കൂളുകൾ സൗരോർജ സജ്ജമാകുന്നു

കണ്ണൂർ : കണ്ണൂർ നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗരോർജ സജ്ജമാവുന്നു. കണ്ണൂർ നിയോജകമണ്ഡലം പ്രതിനിധിയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്റെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

38 .2 ലക്ഷം രൂപ ചിലവിൽ 8 സ്‌കൂളുകളും ഒരു പോളി ടെക്‌നിക്കും ഇതിൽ ഉൾപ്പെടും. അനെർട് ഏറ്റെടുത്ത ഈ പദ്ധതി പൂർത്തീകരണത്തിന് അവസാന ഘട്ടത്തിലാണ്. 62 കിലോവാട്ട് ശേഷിയുള്ള ഓരോ യൂണിറ്റിലെ നിന്നും മൊത്തം 250 മുതൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

spot_img

Related Articles

Latest news