മുക്കം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാര്‍ ഒന്നാമതായി യുദ്ധം പ്രഖ്യാപിച്ചത് ഇന്ത്യന്‍ ഭരണഘടന്നയോടാണെന്ന് സോളിഡാരിറ്റി ബഹുജന സംഗമം അഭിപ്രായപ്പെട്ടു.
‘ഡല്‍ഹി വംശഹത്യയുടെ ഒരാണ്ട്: ഭരണകൂട വേട്ടയെ ചെറുക്കുക, പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക’ എന്ന പ്രമേയത്തിലാണ് സോളിഡാരിറ്റി മുക്കത്ത് ബഹുജന സംഗമം സംഘടിപ്പിച്ചത്. വൈവിധ്യങ്ങളെ തകര്‍ത്ത് രാജ്യത്ത് ഏക സംസ്‌കാരം അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസ് പദ്ധതിയിടുന്നത്.
മുക്കം എസ്.കെ പാര്‍ക്കില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ് വി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.നൂഹ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീര്‍ കൊടുവള്ളി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.കെ സഈദ്, ഇ.എന്‍ അബ്ദുറസാഖ്, മജീദ് കിളിക്കോടന്‍, എസ് ഖമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജാസിം തോട്ടത്തില്‍ സ്വാഗതവും ഫഹീം അഹമ്മദ് നന്ദിയും പറഞ്ഞു.
ഫോട്ടോ:
‘പൗരത്വ പ്രക്ഷോഭങ്ങളെ വീണ്ടെടുക്കുക’ മുക്കത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ് വി ഉദ്ഘാടനം ചെയ്യുന്നു.