ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണ് മകന്‍ മരിച്ചു. വിവരമറിഞ്ഞ് മാതാവും മരിച്ചു

കോഴിക്കോട് അത്തോളിയില്‍ നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശുഐബിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഐബിന്റെ മരണമറിഞ്ഞയുടന്‍ നഫീസ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച്‌ അല്പം കഴിഞ്ഞതോടെ മരിച്ചു. നഫീസയുടെ മറ്റു മക്കള്‍: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്സ്).

spot_img

Related Articles

Latest news