വഴക്കിനിടെ 63 കാരനായ അച്ഛനെ മകൻ വെട്ടിക്കൊന്നു; സംഭവം വയനാട്ടില്‍

വയനാട്: മകൻ അച്ഛനെ വെട്ടിക്കൊന്നും. വയനാട് ജില്ലയിലെ എടവകയിലാണ് സംഭവം. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി വീട്ടില്‍ ബേബി (63) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. രാത്രി 11 മണിയോടെ വീട്ടില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ ബേബിയെ മകൻ റോബിൻ ആയുധം ഉപയോഗിച്ച്‌ നെഞ്ചില്‍ ആഴത്തില്‍ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബേബിയെ രാത്രി തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. എന്നാല്‍ അത്യാസന്ന നിലയിലായതിനാല്‍ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് എത്തിച്ചെങ്കിലും ബേബി മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മകൻ റോബിൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news