കണ്ണൂര്‍: മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന 17 കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകന് ജിത്തുവിനെയാണ് ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്റെ മാതാപിതാക്കള്‍ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നുതിന്റെ മന: പ്രയാസം കുട്ടിക്ക് ഉണ്ടായിരുന്നതായി പോ ലിസ് അന്വേഷണത്തില്‍ സംശയിക്കുന്നു.