വയനാട് ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപ്രശ്‌നങ്ങള്‍ ഗൗരവമായെടുത്ത് നിശ്ചിത സമയം പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് അലോചിക്കുന്നത്.
കാരാപ്പുഴ ഇറിഗേഷന്‍ പദ്ധതിക്ക് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഡ്രൈവിന്റെ ഭാഗമായി ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. അതുപോലെ മാനന്തവാടി, തവിഞ്ഞാല്‍, പേരിയ പ്രദേശങ്ങളില്‍ മിച്ചഭൂമിയായി കണ്ടെത്തിയ ഭൂമി പിടിച്ചെടുത്ത് കൈവശക്കാര്‍ക്ക് നല്‍കുന്നതിനുളള നടപടിയും ഇക്കാലയളവില്‍ ഉണ്ടാകും. സര്‍വ്വെ നടപടിയടക്കമുളള കാര്യങ്ങള്‍ക്കായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.