സൗദിയിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ വ്യാപക പരിശോധന

റിയാദ്: സൗദിയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നതായി അധികൃതര്‍. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസ, തൊഴില്‍, അതിര്‍ത്തി, സുരക്ഷാ നിയന്ത്രണ ലംഘകരായ 16,151 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടുകളും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.

ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴില്‍ അല്ലാതെ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ട നിരവധി പേരും പിടിയിലായിട്ടുണ്ട്. പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികള്‍ അടക്കം നിരവധി ഹൗസ് ഡ്രൈവര്‍മാരും നിയമലംഘകരില്‍ ഉള്‍പ്പെടുന്നുണ്ട്.

spot_img

Related Articles

Latest news